കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ വാഹന നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. ഫൈസല്‍ പോണ്ടിച്ചേരിയില്‍ വ്യാജ...
കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ വാഹന നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. ഫൈസല്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
നിലവില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലറാണ് കാരാട്ട് ഫൈസല്‍. പോണ്ടിച്ചേരി രജിസ്ട്രേഷന് വണ്ടി കൊടുവള്ളിയില്‍ ഉപയോഗിച്ചതിന് മുന്‍പ് ഫൈസലിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ യാത്രയോടെയാണ് ഫൈസലിന്റെ വാഹനം വാര്‍ത്തയാകുന്നത്. കൊടിയേരി ബാലകൃഷ്ണന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ചതായി വിവാദം ഉണ്ടായിരുന്നു. പിന്നീടാണ് നികുതി വെട്ടിപ്പ് കേസ് വാര്‍ത്തയാകുന്നത്.
COMMENTS