ന്യൂഡല്‍ഹി: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറ...
ന്യൂഡല്‍ഹി: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. കളര്മാറ്റത്തോടുള്ള വ്യാപകമായ എതിര്‍പ്പാണ് തീരുമാനത്തില്‍ നിന്നും പിന്മാറാന് കാരണം.
വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇതോടൊപ്പം പാസ്പോര്‍ട്ടിലെ വിലാസം അടക്കമുള്ള അവസാന പേജ് ഒഴിവാക്കാനുള്ള തീരുമാനവും റദ്ദാക്കി.
പാസ്പോര്‍ട്ട് നല്‍കുന്നതിന് നിലവിലുള്ള രീതി തന്നെ തുടരും.
എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്പോര്ട്ടിനാണ് ഓറഞ്ച് നിറം കൊടുക്കാന്‍ ആലോചിച്ചിരുന്നത്. അല്ലാത്തവയ്ക്ക് നീലനിറം തന്നെ തുടരാനാണ് ആലോചിച്ചിരുന്നത്.
ഇപ്പോള്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ട് ഒഴികെ ബാക്കിയെല്ലാം നീലനിറത്തിലാണുള്ളത്. ആ രീതി തന്നെ തുടരും.
ഇങ്ങനെ രണ്ടു തരം പാസ്പോര്‍ട്ട് ആക്കുന്നത് രാജ്യത്തെ പൗരന്മാരെ രണ്ടുതരക്കാരായി മാറ്റും എന്ന തരത്തില്‍ ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതി കേന്ദ്ര ഗവണ്മെന്റിനോട് വിശദീകരണം തേടിയിരുന്നു. അതിന്റെ പിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്.
COMMENTS