കൊച്ചി: സംസ്ഥാനത്ത് മായം കണ്ടതിനെ തുടര്‍ന്ന് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. എറണാകുളം ഫുഡ് സേഫ്റ്റി അ...
കൊച്ചി: സംസ്ഥാനത്ത് മായം കണ്ടതിനെ തുടര്‍ന്ന് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറാണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്.
കേര ഫൈന്‍ കോക്കനട്ട് ഓയില്‍, കേര പ്യൂര്‍ ഗോള്‍ഡ്, അഗ്രോ കോക്കനട്ട് ഓയില്‍, കുക്ക്സ് പ്രൈഡ് കോക്കനട്ട് ഓയില്‍ എന്നീ നാല് ബ്രാന്റ് വെളിച്ചെണ്ണയ്ക്കാണ് നിരോധനംഏര്പ്പെടുത്തിയത്.
പരിശോധനാ ഫലം വിലയിരുത്തിയശേഷം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് 2006 സെക്ഷന്‍ 36(3) ബി പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണ് ഈ ബ്രാന്റുകളിലുള്ള വെളിച്ചെണ്ണ നിരോധിച്ചതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
COMMENTS