കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സാമൂഹ്യപ്രവര്ത്തകന...
കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ വി.ടി.ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സാമൂഹ്യപ്രവര്‍ത്തകനായ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു.
ഫേസ്ബുക്ക് കിട്ടാതെ വന്നപ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ ജനുവരി 14 വരെ ലഭ്യമാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് സിവിക് ചന്ദ്രന് പറഞ്ഞു.
സി.പി.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് സിവിക് ചന്ദ്രന് പോസ്റ്റ് ചെയ്തിരുന്നു. ഇതു വന്നതോടെ ഫേസ്ബേുക്ക് അക്കൗണ്ട് അപ്രത്യക്ഷമാവുകയായിരുന്നു.
സഖാക്കളുടെ ഒളിവ് ജീവിതം വിശുദ്ധ പുസ്തകമല്ലെന്നും ഉമ്മന്‍ചാണ്ടി മുതല്‍ ഗാന്ധിജിവരെയുള്ളവരെക്കുറിച്ച് ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം, തിരിച്ചൊന്നും പറയരുത് എന്ന രീതി ശരിയല്ലെന്നും വിവാഹത്തിലെ പ്രായവ്യത്യാസം ബാലപീഡനമല്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ആ ഫേസ്ബുക്ക് അക്കൗണ്ടാണ് ഇല്ലാതായിരിക്കുന്നത്.
COMMENTS