Search

അടിയന്തര സഹായത്തിനായി കോപ്ടറില്ല: കേരള തീരത്ത് ചൈനക്കാരന്‍ മരണമടഞ്ഞു



തിരുവനന്തപുരം: അടിയന്തര സഹായത്തിനായി ഹെലികോപ്ടര്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേരള തീരത്ത് വച്ച് ചൈനക്കാരന്‍ മരണമടഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തീരത്ത് എത്തിച്ചത് ഒന്‍പത് മണിക്കൂറിന് ശേഷമാണ്. കോപ്ടര്‍ സൗകര്യം ലഭ്യമായിരുന്നെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് ഇയാളെ കരയില്‍ എത്തിക്കാമായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കോപ്ടര്‍ സൗകര്യം ലഭിക്കാന്‍ നിരവധി കടമ്പകളുണ്ടെന്നാണ് അധികൃതരുടെ വാദം.

ഇന്നലെ രാവിലെ 8.40 നാണ് വിവിയന്‍ ഓഷ്യന്‍ എന്ന ചൈനീസ് കപ്പലിലെ ജീവനക്കാരനായ യൂഷിയാങിന് (37) കപ്പലില്‍ വീണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇയാളെ കോസ്റ്റ് ഗാര്‍ഡ് ബോട്ട് വിഴിഞ്ഞം പുതിയ വാര്‍ഫില്‍ എത്തിച്ചത്. ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ സംഘം തീരത്ത് സജ്ജമായിരുന്നെങ്കിലും തീരത്തെത്തുന്നതിന് മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു.

തുടര്‍ നടപടികള്‍ക്കായി ഇയാളുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അടിയന്തര സഹായത്തിനായി കോപ്ടറില്ല: കേരള തീരത്ത് ചൈനക്കാരന്‍ മരണമടഞ്ഞു