BREAKING NEWS
Search

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ദുരിതബാധിതരുടെ ചെലവില്‍, യാത്ര പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍, വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രകളുടെ ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവ് പിന്‍വലിച്ചു. ഉത്തരവ് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പിന്‍വലിച്ചത്.

തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്ര നടത്തിയത്. യാത്രയ്ക്ക് എട്ടു ലക്ഷം രൂപയാണ് ചെലവായത്.

ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ചെലവായ തുക നല്‍കാനുള്ള നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.

വിവാദ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ പിന്‍വലിക്കാന്‍ റവന്യു വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയും പൊളിക്കല്‍ സെക്രട്ടറിയും നേരിട്ട് ഇടപെട്ടാണ് ഉത്തരവു പിന്‍വലിച്ചത്. 



Keywords: Chief Minister, Pinarayi Vijayan, Politics, Kerala 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ദുരിതബാധിതരുടെ ചെലവില്‍, യാത്ര പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍, വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു