ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായര്‍ കരള്‍ രോഗത്തിനു ചികിത്സയ്ക്കിടെ, ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. 65 വയസ്സ...
ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍നായര്‍ കരള്‍ രോഗത്തിനു ചികിത്സയ്ക്കിടെ, ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. 65 വയസ്സായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാര സമയം തീരുമാനിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
എസ്എഫ്ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2001 ല്‍ ആദ്യമായി നിയമസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിനോട് 1465 വോട്ടിന് പരാജയപ്പെട്ടു.
2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി.
സിപിഎം ഏരിയാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന അഭിഭാഷകനുമാണ്. ചെങ്ങന്നൂരിലെ ജനകീയ നേതാക്കളില്‍ പ്രധാനിയുമാണ്.
COMMENTS