തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച, ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. നേരത്തെ കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചിര...
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച, ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും.
നേരത്തെ കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
സഹോദരന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന് ശ്രീജിത്ത് 770 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്.
സി.ബി.ഐ അന്വേഷണ വിജ്ഞാപനത്തിന്റെ കരട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി ജയരാജന് സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി.
വിജ്ഞാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും അന്വേഷണം ആരംഭിക്കുന്നതുവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു. ഇക്കാര്യം താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സമരത്തിന് പിന്തുണ നല്കിയ മാധ്യമങ്ങള്‍ക്ക് ശ്രീജിത്ത് നന്ദിയും പറഞ്ഞു.
എന്നാല്‍, ശ്രീജിത്തിന്റെയും അമ്മയുടെയും ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനാല്‍ സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതായും എം.വി ജയരാജന് പറഞ്ഞു. ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിനായി നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജയരാജന് അറിയിച്ചു.
ഈ കേസില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഹൈകോടതി വിലക്കിയിരുന്നു. ഈ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നല്കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടായിരുന്നു സി.ബി.ഐ. ശ്രീജിത്തിന്റെ സമരം മാധ്യമങ്ങളും മറ്റും ഏറ്റെടുത്തതോടെ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാവുകയും കേന്ദ്ര മന്ത്രിമാരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയുമായിരുന്നു.
2014 മേയ് 21ന് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശ്രീജീവിനെ അന്നത്തെ പാറശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി, മരിക്കുമെന്നു കണ്ടപ്പോള്‍ വിഷം കൊടുത്തു കൊന്നുവെന്നാണ് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി കണ്ടെത്തിയത്.
എന്നാല്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന ഫ്യൂറിഡാന് കഴിച്ച് ശ്രീജീവ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇത്രയും ക്രൂരമായി മര്‍ദ്ദിച്ച വേളയിലൊന്നും വിഷം കണ്ടെത്താതിരുന്നതെന്തെന്ന ചോദ്യത്തിനു പൊലീസിനു മറുപടി നല്കാനാവുന്നില്ല.
Keywords: Sreejiv death, police, CBI, investigation
COMMENTS