മുംബയ്: മഹാരാഷ്ട്രയില്‍ ദളിത്-മറാത്ത വിഭാങ്ങള്‍ തമ്മില്‍ സംഘര്‍ഷം. 1818 ലെ കൊറിഗാവ് യുദ്ധവാര്ഷികവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്...
മുംബയ്: മഹാരാഷ്ട്രയില്‍ ദളിത്-മറാത്ത വിഭാങ്ങള്‍ തമ്മില്‍ സംഘര്‍ഷം. 1818 ലെ കൊറിഗാവ് യുദ്ധവാര്ഷികവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തിങ്കളാഴ്ച യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിതര്‍ക്കു നേരെ മറാത്ത വിഭാഗക്കാര്‍ അക്രണം അഴിച്ചുവിടുകയായിരുന്നു.
ദളിത് വിഭാഗക്കാരുടെ വാഹനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ചൊവ്വാഴ്ച ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ വിവിധ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ നിശ്ചലമായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു.
സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മുംബയ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ സംസ്ഥാന ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയാവും അന്വേഷണം നടത്തുക.
മഹാരാഷ്ട്ര പുരോഗമന സംസ്ഥാനമാണെന്നും ജാതി ആക്രമണങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതിനിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ അസത്യപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അക്രമങ്ങള്‍ കൂടുതലായി നടക്കുന്നത് ചെമ്പൂര്, വീഖ്രോളി, മാന്‍ഖുര്‍ദ് ഗാവന്സി മേഖലകളിലാണ്. അക്രമമുണ്ടായ സ്ഥലങ്ങള്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘര്‍ഷമുണ്ടായ മേഖലകളിലെ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
1818ലാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും മറാത്തികളും തമ്മില്‍ കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷുകാരാണ് യുദ്ധത്തില്‍ വിജയിച്ചത്.
ബ്രിട്ടീഷ് സേനയില്‍ ദളിത് വിഭാഗക്കാരും ഉണ്ടായിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ദളിതര്‍ക്കായി പുനെയ്ക്കു സമീപം സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്.
ജനുവരി ഒന്ന് തിങ്കളാഴ്ചയായിരുന്നു യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികം. അനുസ്മരണച്ചടങ്ങില്‍ ഗുജറാത്തി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
Keywords: Maharashtra, Violance, Dalit

COMMENTS