കേപ്ടൗണില്‍ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 28, ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് ഒതുക്കിയ ഇന്ത്യക്ക് അതേനാണയത്തില്‍ തിരിച്ചടി

കേപ്ടൗണ്‍: ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഒതുക്കി ഇന്ത്യന്‍ ടീം. ...


കേപ്ടൗണ്‍: ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഒതുക്കി ഇന്ത്യന്‍ ടീം. മറുപടിക്കിറങ്ങിയ ഇന്ത്യയെ 11 ഓവറില്‍ മൂന്നു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ വിറപ്പിച്ചു നിറുത്തിയിരിക്കുകയാണ് ആതിഥേയരും.

ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ മുരളി വിജയ് 17 പന്ത് നേരിട്ട് കേവലം ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഫിലാന്ററിന്റെ പന്തില്‍ എല്‍ഗാര്‍ പിടികൂടിയാണ് മുരളി വിജയ് പുറത്തായത്.

ശിഖര്‍ ധവാന്‍ 13 പന്തില്‍ 16 റണ്‍സെടുത്തു. സ്റ്റെയിന്റെ പന്തില്‍ അദ്ദേഹത്തിനു തന്ന ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം.

ക്യാപ്ടന്‍ വിരാട് കോലി 18 പന്തില്‍ അഞ്ചു റണ്‍സെടുത്തു കളം വിട്ടു. മോര്‍നെ മോര്‍ക്കലിന്റെ പന്തില്‍ ഡീ കോക് പിടിച്ചാണ് പുറത്തായത്.

18 പന്തില്‍ അഞ്ചു റണ്‍സുമായി ചേതേശ്വര്‍ പുജാരയും അഞ്ചു പന്തില്‍ ഒരു റണ്‍സുപോലുമെടുക്കാതെ രോഹിത് ശര്‍മയുമാണ് ക്രീസില്‍. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 258 റണ്‍സ് പിന്നിലാണ്.

നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. നാല് ഓവറില്‍ മൂന്ന് മുന്‍ നിര വിക്കറ്റുകളാണ് ഭുവി പിഴുതത്. പിഴുതെടുത്ത് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കുകയായിരുന്നു. ഡീല്‍ എല്‍ഗറിനെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയുടെ കൈയിലെത്തിച്ച് ഭുവി തുടക്കമിട്ടു.

തൊട്ടു പിന്നാലെ എയ്ഡന്‍ മര്‍ക്രത്തിനെ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി പുറത്താക്കി. അദ്ദേഹത്തിന്റെ സമ്പാദ്യം 11 പന്തില്‍ അഞ്ചു റണ്‍സായിരുന്നു. പിന്നാലെ, ഹാഷിം അംലയെയും ഭുവി പുറത്താക്കി. സാഹയ്ക്ക് ക്യാച്ച് നല്‍കിയാണ് അംല മടങ്ങിയത്.

തുടര്‍ന്ന്, ഡിവില്ലിയേഴ്‌സും ഡുപ്ലസിസും നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് 114 റണ്‍സ് എടുത്ത് വന്‍ ദുരന്തം ഒഴിവാക്കി. ടീം സ്‌കോര്‍ 146 ലായപ്പോള്‍ ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ്  ജസ്പ്രീത് ബുംറ വീഴ്ത്തി. ബുംറയുടെ ടെസ്റ്റ് കരിയറിലെ ആദ്യവിക്കറ്റാണിത്. വൈകാതെ ഡുപ്ലസിസിനെ സാഹയുടെ കൈകളിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി.

പിന്നെയും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്കും ഒരു വിക്കറ്റുണ്ട്.

Keywords: India, South Africa, Sports, Cricekt Test, Virat Kohli, Cape Town


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കേപ്ടൗണില്‍ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 28, ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് ഒതുക്കിയ ഇന്ത്യക്ക് അതേനാണയത്തില്‍ തിരിച്ചടി
കേപ്ടൗണില്‍ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 28, ദക്ഷിണാഫ്രിക്കയെ 286 റണ്‍സിന് ഒതുക്കിയ ഇന്ത്യക്ക് അതേനാണയത്തില്‍ തിരിച്ചടി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfYFxtg-uwKpdbylqhxeGCkMwDV3SNpx9MxSuaMNCXAVwgEs5r7U0fPNArzw7k56DhduB4a3mN17dmA-w-_ialcWd-fHDC8Wcf_-EKnoVuNtgz77W0Ia3coT8GfdANU_FFSBR7uL8K_PTK/s640/cape+town+test.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfYFxtg-uwKpdbylqhxeGCkMwDV3SNpx9MxSuaMNCXAVwgEs5r7U0fPNArzw7k56DhduB4a3mN17dmA-w-_ialcWd-fHDC8Wcf_-EKnoVuNtgz77W0Ia3coT8GfdANU_FFSBR7uL8K_PTK/s72-c/cape+town+test.jpg
www.vyganews.com
https://www.vyganews.com/2018/01/capetown-test-india-283-in-day-one.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/01/capetown-test-india-283-in-day-one.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy