നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുരിശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത...
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുരിശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പൊലീസ് തടഞ്ഞു. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ വിശ്വാസികള്‍ ശ്രമിച്ചതിനാല്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.
വിശ്വാസികളും പൊലീസും തമ്മില്‍ കല്ലേറുണ്ടായി. വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു. സംഘര്‍ഷസാധ്യത ഉള്ളതിനാല്‍ കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
മലയില്‍ ഉണ്ടായിരുന്ന കുരിശ് മിന്നലേറ്റ് തകര്‍ന്നതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്.
എന്നാല്‍ വനഭൂമിയില്‍ കുരിശ് സ്ഥാപിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ മലയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിഷേധിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
COMMENTS