ചെന്നൈ: തമിഴിലെ തിരക്കുള്ള നടിയായ മലയാളി കൂടിയായ കീര്‍ത്തി സുരേഷിന്റെ ഒരു വലിയ ആഗ്രഹം സഫലമാകുന്നു. സൂര്യയുടെ നായികയാവുക എന്നതായിരുന്നു ...
ചെന്നൈ: തമിഴിലെ തിരക്കുള്ള നടിയായ മലയാളി കൂടിയായ കീര്‍ത്തി സുരേഷിന്റെ ഒരു വലിയ ആഗ്രഹം സഫലമാകുന്നു. സൂര്യയുടെ നായികയാവുക എന്നതായിരുന്നു ആ വലിയ ആഗ്രഹം.
ഇപ്പോള്‍ സൂര്യയുടെ നായികയായി അഭിനയിക്കുന്ന താന സേര്‍ദ്ധ കൂട്ടം എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. വിഘ്നേഷ് ശിവനാണ് സംവിധായകന്.
ചെറുപ്രായം മുതല്‍ താന്‍ സൂര്യയുടെ ആരാധികയായിരുന്നെന്ന് കീര്‍ത്തി പറയുന്നു. അമ്മ മേനക സൂര്യയുടെ അച്ഛന് ശിവകുമാറിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. അമ്മയോട് താന്‍ സൂര്യയുടെ നായികയാകുമെന്ന് വെല്ലുവിളിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടന്നത്.
വിജയ് നായകനാകുന്ന മുരുകദോസ് ചിത്രത്തിലും കീര്‍ത്തി സുരേഷാണ് നായിക.
COMMENTS