Search

പാക്കിസ്ഥാന് പിന്തുണയുമായി ചൈന




ബീജിംഗ്: ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്നു എന്നു പറഞ്ഞ് പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ അമേരിക്കയ്‌ക്കെതിരെ ചൈന രംഗത്തുവന്നു. ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ ഇടപെടലുകളും ത്യാഗവും വളരെ വലുതാണെന്നും അതെല്ലാവരും അംഗീകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

നേട്ടങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ചൈനയും പാക്കിസ്ഥാനും തയ്യാറാകണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാന്‍ പറഞ്ഞു.

പുതുവര്‍ഷ ദിനത്തില്‍ പാക്കിസ്ഥാനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു. അമേരിക്കയില്‍ നിന്ന് സഹായം കൈപ്പറ്റി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ഇതിനുള്ള മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ഖുറാം ദസ്ത്ഗിര്‍ ഖാന്‍ രംഗത്തു വന്നിരുന്നു. പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അമേരിക്ക നിര്‍ത്തണമെന്ന് പാക് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ട്രംപിന്റെ നടപടിയെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യയുടെ നിലപാടിനെ അംഗീകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ ട്വീറ്റ്. അത് ഇന്ത്യ സ്വാഗതം ചെയ്തു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പാക്കിസ്ഥാന് പിന്തുണയുമായി ചൈന