ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ കലാപത്തിനു പരിഹാരം കാണാനുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കത്തിന്റെ ഭാഗമായി, കൗണ്‍സില്‍ നിയോഗിച്ച ...
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ കലാപത്തിനു പരിഹാരം കാണാനുള്ള ബാര്‍ കൗണ്‍സിലിന്റെ നീക്കത്തിന്റെ ഭാഗമായി, കൗണ്‍സില്‍ നിയോഗിച്ച ഏഴംഗ സമിതി ഇന്നു രാത്രി 7.30 ന് മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തും.
ഇതിനു ശേഷം എല്ലാ ജഡ്ജിമാരുമായും സമിതി കൂടിക്കാഴ്ച നടത്തും. വാര്‍ത്താ സമ്മേളനം നടത്തിയവര്‍ ഒഴികെയുള്ള 23 ജഡ്ജിമാരുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തുക.
ഇതേസമയം, സിബിഐ സ്പെഷല്‍ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീംകോടതി പരിഗണിക്കേണ്ടിയിരുന്ന പൊതുതാത്പര്യ ഹര്‍ജി ഒരു ദിവസം മാറ്റിയിട്ടുണ്ട്.
ഫുള്‍കോര്‍ട്ട് ചേര്‍ന്ന് ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണമെന്നും ഞായറാഴ്ചയോ തിങ്കളാഴ്ചയോ തന്നെ ഫുള്‍കോര്‍ട്ട് ചേരണമെന്നും സുപ്രീം കോടതി ബാര്‍കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയം ചീഫ് ജസ്റ്റിസിന് അയച്ചുകൊടുക്കും. പൊതുതാത്പര്യ ഹര്‍ജികള്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള കോടതികള്‍ പരിഗണിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി നിയമം നിര്‍മിക്കണം.
നിലവില്‍ കേസ് വിഭജിക്കുന്നതില്‍ അപാകമുള്ളതായി തോന്നുന്നില്ലെന്ന് ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. പ്രമേയം ഐകകണ്ഠ്യേനയാണ് ബാര്‍ കൗണ്‍സില്‍ പാസാക്കിയത്.
ഇപ്പോഴത്തെ വിഷയത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന് ബാര്‍ കൗണ്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. ജുഡിഷ്യറിയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കരുതെന്നും ജനങ്ങള്‍ക്ക് ജുഡിഷ്യറിയോടുള്ള വിശ്വാസം നിലനിറുത്തണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴത്തെ പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കാര്യങ്ങള്‍ കോടതി തലത്തില്‍ തന്നെ പരിഹരിക്കാനായില്ലെങ്കില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന നിയമോപദേശമാണ് സര്‍ക്കാനു ലഭിച്ചിട്ടുള്ളത്.
Keywords: India, Chief Justice, Justice Deepak Mishra, Bar Council
COMMENTS