തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനയുളവാക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ് സൂസെപാക്യം വാര്‍ത്താ സമ്മേളനത്തില്‍...
തിരുവനന്തപുരം: ബോണക്കാട് കുരിശിന്റെ പേരില്‍ സംഘര്‍ഷമുണ്ടായത് വേദനയുളവാക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ് സൂസെപാക്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം ദു:ഖം അറിയിച്ചു.
അക്രമം ആരുടെ ഭാഗത്തു നിന്നായാലും അത് തെറ്റ് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.
ബോണക്കാട് കുരിശ് തകര്‍ന്നത് മിന്നലേറ്റാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. ഈ പ്രശ്നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കാണാം എന്നു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വാക്കാല്‍ നല്കിയ ഉറപ്പു പ്രകാരമാണ് വിശ്വാസികള്‍ കുരിശ് സ്ഥാപിക്കാന്‍ പോയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതിനാല്‍ അക്രമം ഒഴിവാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
COMMENTS