വാഷിങ്ടണ്‍; അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചന. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. അതിനാല്‍ ...
വാഷിങ്ടണ്‍; അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചന. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. അതിനാല്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കുമെന്ന് കരുതുന്നു.
2013 ലും ഇതുപോലെ ഒരു പ്രതിസന്ധി ഉണ്ടായി. അത് 16 ദിവസം നീണ്ടുനിന്നു. എന്നാല്‍ അമേരിക്കയില്‍ ഇപ്പോഴുള്ളത് പണത്തിന്റെ ബുദ്ധിമുട്ട് മൂലമുള്ള പ്രതിസന്ധിയല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ബജറ്റ് സെനറ്റില്‍ പാസാകാതിരുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് അവര്‍ വിലയിരുത്തുന്നു.
എന്നാല്‍ ഈ പ്രതിസന്ധി മൂലം താത്ക്കാലികമായി ഗവണ്മെന്റ് അടച്ചിടല്‍ നടപടികള്‍ ഉണ്ടാകുമെങ്കിലും മുന്‍ ബജറ്റിലെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഒരാഴ്ച കൊണ്ടുതന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി.
COMMENTS