തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചു. തിരുവനന്തപുരം സി.ജെ.എം ക...
തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന തൈക്കാട് സ്വദേശി മഹാലക്ഷ്മിയുടെ ഹര്‍ജിയും കോടതി തള്ളി.
ഔദ്യോഗിക വസതിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എ.കെ.ശശീന്ദ്രന് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ വിധി അനുകൂലമായാല്‍ എ.കെ.ശശീന്ദ്രന് മന്ത്രിയായി മടങ്ങിവരുമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ നേരത്തെ അറിയിച്ചിരുന്നു. വിധി അനുകൂലമായാല്‍ എത്രയും വേഗം അതിന് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Keywords: AK Saseendran, Phone Sex Case, Kerala Minister
COMMENTS