ചെന്നൈ: തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ അജിത് പൊലീസ് ഓഫീസറായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് എന്നെ അറിന്താല്‍. ഗൗതം വാസുദേവ് മേനോനായിരുന്നു സ...
ചെന്നൈ: തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ അജിത് പൊലീസ് ഓഫീസറായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് എന്നെ അറിന്താല്‍. ഗൗതം വാസുദേവ് മേനോനായിരുന്നു സംവിധായകന്.
ഇപ്പോള്‍ എന്നെ അറിന്താലിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ തിരക്കഥ ശരിയായെന്നും ഉടന്‍ തന്നെ അജിത്തിനെ കാണുമെന്നും സംവിധായകന് അറിയിച്ചു.
ധനുഷിനെ നായകനാക്കി ഒരുക്കുന്ന എന്നെ നോക്കി പായും തോട്ട, വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവ നച്ചത്തിരം, അജിത്തിനെ തന്നെ നായകനാക്കി ശിവ വിശ്വാസം എന്നീ സിനിമകളാണ് ഇപ്പോള്‍ ഗൗതം വാസുദേവ് മേനോന് ഒരുക്കുന്നത്. അതിനു ശേഷമാകും എന്നെ അറിന്താലിന്റെ രണ്ടാം ഭാഗത്തിലേക്ക് കടക്കുന്നത്.
COMMENTS