തിരുവനന്തപുരം: കൊച്ചിയില്‍ കഴിഞ്ഞദിവസം ബഹുനില കെട്ടിടത്തില്‍ നിന്നു വീണയാളെ ആരും രക്ഷപ്പെടുത്താതെ നോക്കിനിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത...
തിരുവനന്തപുരം: കൊച്ചിയില്‍ കഴിഞ്ഞദിവസം ബഹുനില കെട്ടിടത്തില്‍ നിന്നു വീണയാളെ ആരും രക്ഷപ്പെടുത്താതെ നോക്കിനിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ അഭിഭാഷക രഞ്ജിനിക്ക് കേരള നിയമസഭ ആദരം അര്‍പ്പിച്ചു.
കൊച്ചി എം.എല്‍.എ ഹൈബി ഈഡനാണ് വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ആളുകള്‍ മടിക്കുന്ന ഇക്കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അനുമോദിക്കുകയും പാരിതോഷികം നല്‍കുകയും വേണമെന്ന് ഹൈബി ഈഡന് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഇങ്ങനെ രക്ഷാപ്രവര്‍നം നടത്തുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ അപകടമുണ്ടായപ്പോള്‍ എല്ലാവരും നോക്കിനിന്നത് നടുക്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പരിക്കേറ്റ സജി 15 മിനിറ്റോളം റോഡില്‍ കിടക്കേണ്ടി വന്നതിനെ കുറിച്ച് ഇരുത്തി ചിന്തിക്കണമെന്നും അപകടമുണ്ടാകുമ്പോള്‍ ആരും നിഷ്ക്രിയരാകരുതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രഞ്ജിനിയെ അഭിനന്ദിക്കണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് സ്പീക്കര്‍ നിയമസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പേരില്‍ അഭിഭാഷക രഞ്ജിനിയെ അനുമോദിക്കുന്നതായി പ്രഖ്യാപിച്ചു.
COMMENTS