തൃശ്ശൂര്‍: നല്ല റോളുകള്‍ വരികയാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്ന് നടി ഭാവന പറഞ്ഞു. സിനിമ ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതി...
തൃശ്ശൂര്‍: നല്ല റോളുകള്‍ വരികയാണെങ്കില്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്ന് നടി ഭാവന പറഞ്ഞു. സിനിമ ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് ഭര്‍ത്താവ് നവീനിനും താത്പര്യമില്ലെന്ന് താരം പറഞ്ഞു.
എന്നും പിന്തുണച്ചിരുന്ന സിനിമയെ ഒരിക്കലും വിട്ടുപോകില്ലെന്നും കരിയറില്‍ തുടരാനാണ് ഭര്‍ത്താവിനും താത്പര്യമെന്നും താരം വ്യക്തമാക്കി.
ജീവിതത്തില്‍ ഏറ്റവും മോശം അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനിനെയായിരുന്നെന്നും അദ്ദേഹം ഉടന്‍ കൊച്ചിയിലെത്തി എല്ലാ പിന്തുണയും നല്‍കിയെന്നും താരം പറഞ്ഞു.
ഇതുവരെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ഭര്‍ത്താവിനോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നാടായ കര്‍ണ്ണാടകയിലേക്ക് പോകുകയാണെന്നും താരം വ്യക്തമാക്കി.
അവിടുത്തെ റിസപ്ഷനും കൂടി കഴിഞ്ഞ ശേഷമേ യാത്രകള്‍ പ്ലാന്‍ ചെയ്യുകയുള്ളൂവെന്നും അവരുടെ കുടുംബത്തിലെ ആചാരമനുസരിച്ച് കുറെ കാലമെങ്കിലും അച്ഛനമ്മമാരുടെ ഒപ്പമാണ് കഴിയേണ്ടതെന്നും അമ്മ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അച്ഛന് തനിച്ചാണെന്നും അതിനാല്‍ താമസം അവിടെ ആയിരിക്കുമെന്നും ഭാവന പറഞ്ഞു.
COMMENTS