അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്. ദൃശ്യങ്ങളും അനുബന്ധ...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്. ദൃശ്യങ്ങളും അനുബന്ധരേഖകളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന് രേഖാമൂലം കോടതിയെ അറിയിച്ചത്.
കോടതിക്കു നല്കണമെന്നുണ്ടെങ്കില് ഫോറന്‍സിക് ലാബില്‍ പരിശോധിച്ച സംഭാഷണം രേഖപ്പെടുത്തി നല്കാന് തയ്യാറാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കേസില്‍ മാപ്പസാക്ഷിയായ പൊലീസുകാരന് അനീഷിന്റെ മൊഴിയുടെ പകര്‍പ്പ് വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. പൊലീസ് നേരിട്ട് അനീഷിന്റെ മൊഴിയെടുത്തിട്ടില്ലെന്നും കോടതിയില്‍ നേരിട്ട് രഹസ്യമൊഴി നല്‍കുകയായിരുന്നെന്നും പ്രോസിക്യൂഷന് അറിയിച്ചു.
അന്വേഷണസംഘത്തലവന്‍ ബൈജു പൗലോസിനെ നേരിട്ടു ഹാജരാകാന്‍ നിര്‍ദ്ദേശിച്ച കോടതി ദിലീപിന്റെ ഹര്‍ജി ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നും വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറണമെന്നും പറഞ്ഞു.
keywords: Actress attacked case, prosecution, court, police, Dileep

COMMENTS