കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോള്‍ അന്വേഷണ സംഘത്തിനു മുന്പില് ഹാജരാകണമെന്ന് ഹൈക്ക...
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോള്‍ അന്വേഷണ സംഘത്തിനു മുന്പില് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 15 ന് ക്രൈംബ്രാഞ്ചിനു മുന്പില് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചത്.
നടന് ഫഹദ് ഫാസിലിനും അമല പോളിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഫഹദ് മുന്‍കൂര്‍ ജാമ്യം നേടി അന്വേഷണസംഘത്തിന് മുന്നിലെത്തി മൊഴി നല്‍കിയിരുന്നു.
മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തുള്ള ക്രൈബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് അമലയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നടി ഹാജരായില്ല.
തിരക്കുകള്‍ കാരണം കൂടുതല്‍ സമയം ആവശ്യപ്പെട്ട് നടി ഹര്‍ജി നല്‍കിയിരുന്നു. അതിലാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
COMMENTS