കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിക്ക് റിലീസ് ദിവസം തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന...
കോഴിക്കോട്: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിക്ക് റിലീസ് ദിവസം തന്നെ വന്‍ സ്വീകരണമാണ് ലഭിച്ചത്.
എന്നാല്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് കോഴിക്കോട് തിയേറ്ററില്‍ പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത് സംഘര്‍ഷത്തിനിടയാക്കി.
കോഴിക്കോട് ആര്.പി മാളിലെ പി.വി.ആര് മൂവീസിലാണ് വൈദ്യുതി തകരാറുമൂലം പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത്. പ്രേക്ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസെത്തി ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.
COMMENTS