തിരുവനന്തപുരം: നഗരത്തിലെ സ്കൂള്‍, കോളേജ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പരുന്ത് അനി പൊലീസ് കസ്റ്റഡിയിലായി. ഒന...
തിരുവനന്തപുരം: നഗരത്തിലെ സ്കൂള്‍, കോളേജ് എന്നിവ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന പരുന്ത് അനി പൊലീസ് കസ്റ്റഡിയിലായി. ഒന്നര കിലോ കഞ്ചാവുമായിട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൂജപ്പുര എസ്.ഐ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പല പല സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ട്.
ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം പൊലീസ് ഇയാളെ വേട്ടമുക്ക് ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടുന്ന സമയത്തും കഞ്ചാവ് ആവശ്യപ്പെട്ട് നിരവധി ആളുകളുടെ വിളികള്‍ ഇയാളുടെ ഫോണിലേക്ക് വരുന്നുണ്ടായിരുന്നു. അവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
COMMENTS