തിരുവനന്തപുരം: കയ്യേറ്റ മാഫിയയ്ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ മൂന്നാറില്‍ നിന്ന് നാടുകടത്തിയ മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട...
തിരുവനന്തപുരം: കയ്യേറ്റ മാഫിയയ്ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ മൂന്നാറില്‍ നിന്ന് നാടുകടത്തിയ മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ പ്രശംസ. ഉമ്മാശ്ശേരി മാധവന് സ്മാരക പുരസ്കാരം ശ്രീറാം വെങ്കിട്ടരാമന് നല്‍കിക്കൊണ്ടാണ് വിഎസിന്റെ വാക്കുകള്‍.
മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ ശ്രീറാം വെങ്കിട്ടരാമന് നടത്തിയ ഇടപെടല്‍ ചെറിയ കാര്യമല്ലെന്ന് വിഎസ് പറഞ്ഞു. ജനങ്ങളോട് പ്രതിബന്ധതയും സുതാര്യമായ പ്രവര്‍ത്തനവും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ല.
തന്റെ സര്‍ക്കാരിന്റെ കാലത്ത് പല കാരണങ്ങള്‍ കൊണ്ട് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായില്ല. അക്കാര്യത്തില്‍ ധീരമായ ഇടപെടലുകള്‍ നടത്താന്‍ ശ്രീറാമിനായെന്നും വിഎസ് അഭിപ്രായപ്പെട്ടു. ഒന്നിനെയും ഭയപ്പെടാതെ മുന്നോട്ടുപോകാന്‍ ശ്രീറാമിന് എല്ലാ പിന്തുണയും വിഎസ് വാഗ്ദാനം ചെയ്തു.
ജീവിതത്തിലെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണിതെന്ന് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു. വിഎസിനെ നേരില്‍ കാണമെന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു.
നേരില്‍ കാണാന്‍ സാധിച്ചതിനൊപ്പം അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പുരസ്കാരവും ഏറ്റുവാങ്ങാന്‍ സാധിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നതാണെന്ന് ശ്രീറാം വെങ്കിട്ടരാമന് പറഞ്ഞു.
Keywords: V.S.Achuthanandan, Sriram venkitaraman, Munnar, Award

COMMENTS