BREAKING NEWS
Search

വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി, നിതിന്‍ പട്ടേല്‍ ഉപമുഖ്യനും



അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി തന്നെ തുടരും. നിതിന്‍ പട്ടേല്‍ തന്നെയാണ് ഉപമുഖ്യമന്ത്രി.

ബി.ജെ.പിയുടെ നിയമസഭാ കക്ഷി നേതാവായി രൂപാണി തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാരുടെ നിയമസഭാ കക്ഷി യോഗത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.

ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയാണ് പുതിയ നേതാവിനെ പ്രഖ്യാപിച്ചത്. ഇരു നേതാക്കളെയും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ജെയ്റ്റ്‌ലി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സത്യപ്രതിജ്ഞ സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

182 അംഗ നിയമസഭയില്‍ 99 സീറ്റ് നേടിയാണ് ബിജെപി അധികാരം വീണ്ടും ഉറപ്പിച്ചത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “വിജയ് രൂപാണി തന്നെ ഗുജറാത്ത് മുഖ്യമന്ത്രി, നിതിന്‍ പട്ടേല്‍ ഉപമുഖ്യനും