ചെന്നൈ: ആര്‍കെനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐഡിഎംകെ വിമതന് ടിടിവി ദിനകരന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ പളനിസ്വാമി സര്‍ക്കാരിന് ഇനി അഗ്...
ചെന്നൈ: ആര്‍കെനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐഡിഎംകെ വിമതന് ടിടിവി ദിനകരന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ പളനിസ്വാമി സര്‍ക്കാരിന് ഇനി അഗ്നിപരീക്ഷണത്തിന്റെ നാളുകളായിരിക്കും.
മൂന്നു മാസത്തിനുള്ളില്‍ പളനിസ്വാമി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞയുടന്‍ ദിനകരന്റെ പ്രതികരണം.
ഞങ്ങളാണ് യഥാര്‍ത്ഥ എഐഡിഎംകെ. അമ്മയുടെ പിന്‍ഗാമി ആരാണെന്ന് ഇപ്പോള്‍ ആര്.കെ.നഗറിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുകയാണ്, ദിനകരന് പറഞ്ഞു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ദിനകരന് മത്സരിച്ചത്. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നം രണ്ടില ഇപിഎസ്-ഒപിഎസ് നേതൃത്വത്തിലുള്ള ഒദ്യോഗിക പക്ഷത്തിനാണ് ലഭിച്ചത്. പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന് മത്സരിച്ചത്.
ഈ വിജയം ഒന്നരക്കോടിയോളം വരുന്ന പാര്‍ട്ടി അണികള്‍ക്ക് എനിക്കു നല്‍കാനുള്ള ഏറ്റവും നല്ല സമ്മാനമാണ്. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച ഇ.മധുസൂദനന്റെ തോല്‍വിയുടെ അര്‍ത്ഥം യഥാര്‍ത്ഥ അണ്ണാ ഡിഎംകെ ഞങ്ങളാണെന്നാണ്, ദിനകരന് അവകാശപ്പെട്ടു.
Keywords: RK Nagar bypoll,election, TTV Dinakaran, AIDMK, Election result

COMMENTS