ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്...
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് ആദ്യ ലീഡ്. പതിനായിരത്തോളം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ദിനകരന് 2800 വോട്ടിന്റെ ലീഡുണ്ട്.
ജയലളിതയുടെ തോഴിയും പുറത്താക്കപ്പെട്ട എഡിഎംകെ നേതാവുമായ ശശികലയുടെ സഹോദരിയുടെ മകനാണ് ദിനകരന്. വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പു കമ്മിഷനും കൈക്കൂലി കൊടുക്കാന്‍ നോക്കിയതിന്റെ പേരില്‍ ദിനകരന് കുരുക്കിലായതോടെ മാറ്റിവച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടത്തിയത്.
രാവിലെ 11 മണിയോടെ പൂര്‍ണഫലം അറിയാമെന്നാണ് കരുതുന്നത് 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.
എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥി, പാര്‍ട്ടി പ്രസീഡിയം ചെയര്മാന്, ഇ.മധുസൂദനന് രണ്ടാം സ്ഥാനത്താണ്. ഡിഎംകെ. സ്ഥാനാര്‍ഥി മരുത് ഗണേശ് മൂന്നാം സ്ഥാനത്താണ്.
ജയലളിത മരിച്ചതില്‍ പിന്നെ അണ്ണാ ഡിഎംകെയുടെ നിയന്ത്രണം പിടിച്ചെടുത്ത മന്നാര്‍ഗുഡി സംഘത്തില്‍ നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
വ്യാഴാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.6 ശതമാനമായിരുന്നു പോളിംഗ്.
COMMENTS