വര്‍ക്കല: ചെമ്മരുതി പഞ്ചായത്ത് മുന്‍ മെമ്പറും ആര്‍എസ്പി നേതാവുമായ തുളസി നാരായണന് (47) നിര്യാതനായി. ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്...
വര്‍ക്കല: ചെമ്മരുതി പഞ്ചായത്ത് മുന്‍ മെമ്പറും ആര്‍എസ്പി നേതാവുമായ തുളസി നാരായണന് (47) നിര്യാതനായി.
ജോലിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുത്താന പൊയ്കയില്‍ വീട്ടില്‍ നാരായണന്-കൊച്ചുകാളി ദമ്പതികളുടെ മകനാണ്. ചെമ്മരുതി പഞ്ചായത്തില്‍ മുത്താന, കോവൂര്‍ വാര്‍ഡുകളില്‍ ദീര്‍ഘകാലം മെമ്പറായിരുന്നു.
ഇപ്പോള്‍ മുഖത്തല ചെറിയേല മാടന്‍വിള പുത്തന്‍ വീട്ടിലാണ് താമസം. ലീലയാണ് ഭാര്യ. അതുല്യ, അതുല്‍ എന്നിവര്‍ മക്കളാണ്.
മുത്താനയിലെ കുടുംബവീല് ഇന്നു രാവിലെ ഏഴു മണിക്കു പൊതു ദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം രാവിലെ പതിനൊന്നു മണിക്ക് മുഖത്തല ചെറിയേലയിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
COMMENTS