തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഫയല്‍ അപൂര്‍ണ്ണമെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ മടക്കി. കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്...
തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ ഫയല്‍ അപൂര്‍ണ്ണമെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ മടക്കി. കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഫയല്‍ മടക്കിയത്.
മടക്കിയത് വലിയകുളം സീറോ ജെട്ടി റോഡിനെക്കുറിച്ചുള്ള ഫയല്‍. വിജലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്റയാണ് ഫയല്‍ മടക്കിയത്. റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്റ.
തോമസ് ചാണ്ടി മുന്‍ കളക്ടര്‍ എന്നിവരില്‍ നിന്ന് വിവരം ശേഖരിക്കണം, റോഡ് നിര്‍മ്മിച്ച സ്ഥലത്തെക്കുറിച്ചും വ്യക്തത വരുത്തണം തുടങ്ങിയ കാര്യങ്ങള്‍ കാണിച്ചാണ് ഫയല്‍ മടക്കിയത്.
അന്വേഷണത്തിന് വിജിലന്‍സ് കോടതിയില്‍ സമയം കൂട്ടി ചോദിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി 15 ദിവസം കൂടി കൂട്ടി നല്കി. കേസ് ഇനി ജനുവരി നാലിന് പരിഗണിക്കും.
COMMENTS