ബംഗളൂരു: തനിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്നു കര്‍ണാടക പൊലീസ് അറിയിച്ചതിനാല്‍ ബംഗളൂരില്‍ പുതുവര്‍ഷരാത്രിയില്‍ നടത്താനിരുന്ന നൃ...
ബംഗളൂരു: തനിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്നു കര്‍ണാടക പൊലീസ് അറിയിച്ചതിനാല്‍
ബംഗളൂരില്‍ പുതുവര്‍ഷരാത്രിയില്‍ നടത്താനിരുന്ന നൃത്ത പരിപാടി ഉപേക്ഷിച്ചതായി ബോളിവുഡ് നടി സണ്ണി ലിയോണി വെളിപ്പെടുത്തി.
പരിപാടി ഉണ്ടാവില്ലെന്നു ട്വിറ്ററിലൂടെയാണ് സണ്ണി ലിയോണി അറിയിച്ചത്. 'ജനങ്ങളുടെ സുരക്ഷയാണ് പ്രഥാനമെന്നാണ് എന്റെ വിശ്വാസം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. എല്ലാവര്ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നുവെന്നും സണ്ണി ട്വീറ്റില്‍ വ്യക്തമാക്കുന്നു.
കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് സണ്ണി നൈറ്റ് എന്ന നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകര്‍ വേദിക്കു മുന്നില്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കിയിരുന്നു.
ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ ഒരുക്കാന്‍ ലക്ഷ്യമിട്ടിരുന്ന പരിപാടി പ്രതിസന്ധിയിലായത് ഇതിനെ തുടര്‍ന്നാണ്. പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
COMMENTS