ന്യൂഡല്‍ഹി: 410 റണ്‍സ് വിജയലക്ഷ്യം നല്കി മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്ത്യ വെള്ളം കുടിപ്പിക്കുന്നു. രണ്ടാം ഇന്നിംഗ്സ് 246/5 എന്ന...
ന്യൂഡല്‍ഹി: 410 റണ്‍സ് വിജയലക്ഷ്യം നല്കി മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്ത്യ വെള്ളം കുടിപ്പിക്കുന്നു.
രണ്ടാം ഇന്നിംഗ്സ് 246/5 എന്ന നിലയില്‍ ഡിക് ളയര്‍ ചെയ്ത ഇന്ത്യയ്ക്ക് മൊത്തം 410 റണ്‍സിന്റെ ലീഡാണ്.
ശിഖര്‍ ധവാന് (67), രോഹിത് ശര്‍മ (50*), ക്യാപ്റ്റന്‍ വിരാട് കോലി (50), ചേതേശ്വര്‍ പുജാര (49) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്കു നല്ല സ്കോര്‍ സമ്മാനിച്ചത്.
വേഗത്തില്‍ റണ്‍ അടിച്ചുകൂട്ടി ഇന്ത്യ ഇന്ത്യ ലീഡ് 400 കടത്തുകയായിരുന്നു. 163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യയ്ക്കുണ്ടായിരുന്നു.
നാലാം ദിനം കളി നിറുത്തുമ്പോള്‍ ലങ്ക 31/3 എന്ന നിലയില്‍ പരുങ്ങുകയാണ്. നാളെ ശേഷിച്ച വിക്കറ്റുകള്‍ കൂടി പിഴുതാല്‍ ഇന്ത്യ ചരിത്ര നേട്ടത്തിനൊപ്പമെത്തും. അപരാജിതമായി ഒന്‍പതു പരമ്പരകള്‍ എന്ന ഓസ്ട്രേലിയയുടെ റെക്കോഡിനൊപ്പം വിരാട് കോലിക്കും കൂട്ടര്ക്കുമെത്താം.
COMMENTS