ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കു നഷ്ടക്കച്ചവടമായിരുന്നു. കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറയാം. തിരഞ്ഞെടുപ്പിനു മുമ്പ് നിലവില...
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കു നഷ്ടക്കച്ചവടമായിരുന്നു. കഷ്ടിച്ചു രക്ഷപ്പെട്ടു എന്നു പറയാം. തിരഞ്ഞെടുപ്പിനു മുമ്പ് നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ വന്നതോടെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനയിലാണ് ബിജെപി നേതൃത്വം.
അതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി വാര്‍ത്ത വന്നത്. എന്നാല്‍, വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സ്മൃതി ഇറാനി അറിയിച്ചു. മാത്രമല്ല, തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്ന് താഴെയിറക്കാനാണ് പലര്‍ക്കും താത്പര്യമെന്ന് അവര്‍ ആരോപിക്കുകയും ചെയ്തു.
വാര്‍ത്താ വിനിമയ പ്രക്ഷേപണം, ടെക്സ്റ്റയില്‍സ് എന്നിവയുടെ ചുമതലയാണ് സ്മൃതി ഇറാനിക്ക്. ഗുജറാത്ത് മുഖ്യമന്ത്രിയെ ഈ ആഴ്ച തന്നെ തീരുമാനിക്കും. ഇതിനായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അടക്കമുള്ളവര്‍ ഗുജറാത്തില്‍ എത്തുന്നുണ്ട്.
Keywords: Smriti Irani, Gijarat, Chief Minister, election, BJP

COMMENTS