ആലപ്പുഴ: കുഞ്ചാക്കോ ബോബന് നായകനാവുന്ന 'കുട്ടനാടന്‍ മാര്‍പ്പാപ്പ' എന്ന സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അഭിലാഷ്, പ്രിന്‍സ് ...
ആലപ്പുഴ: കുഞ്ചാക്കോ ബോബന് നായകനാവുന്ന 'കുട്ടനാടന്‍ മാര്‍പ്പാപ്പ' എന്ന സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തിയ അഭിലാഷ്, പ്രിന്‍സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കൈനകരിയില്‍ ചിത്രീകരണത്തിനിടെയാണ് ഇവര്‍ സെറ്റിലെത്തി അക്രമം അഴിച്ചുവിട്ടത്.
ഇവര്‍ ടോര്‍ച്ചുകൊണ്ട് സെറ്റിലെ രണ്ടു പേരെ അടിച്ചുവീഴ്ത്തിയിരുന്നു. കുഞ്ചാക്കോ ബോബനും സലിം കുമാറും ഉള്‍പ്പെടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഇവരുടെ അക്രമം.
മദ്യപിച്ചു സെറ്റിലെത്തി ഇവര്‍ കുഞ്ചാക്കോ ബോബനൊപ്പം നിന്നു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു നടക്കില്ലെന്നു സെറ്റിലുള്ളവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമായിരുന്നു.
തുടര്‍ന്നു സ്ഥലത്തു നിന്നു പോയ ഇരുവരും വൈകി തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
സ്ഥിരം കുറ്റവാളികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെ കൂുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാപ്പ നിയമപ്രകാരം അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന അഭിലാഷ് ഏതാനും ദിവസം മുന്‍പായിരുന്നു ജയിലില്‍ നിന്നിറങ്ങിയത്.
COMMENTS