ശബരിമല: മണ്ഡല പൂജയ്ക്കായി ശബരീശ സന്നിധാനം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 11.04 നും 11.40നും ഇടയിലാണ് പൂജ. ശബരീശനെ അണിയിക്കാനുള്ള തങ്ക അങ...
ശബരിമല: മണ്ഡല പൂജയ്ക്കായി ശബരീശ സന്നിധാനം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ 11.04 നും 11.40നും ഇടയിലാണ് പൂജ.
ശബരീശനെ അണിയിക്കാനുള്ള തങ്ക അങ്കി പന്തളത്തുനിന്ന് ഇന്നു വൈകിട്ട് എത്തും.തങ്ക അങ്കി ചാർത്തിയാണ് 26, 27 ദിവസങ്ങളിൽ പൂജ.
ഉച്ചയോടെ പമ്പയിലെത്തുന്ന തങ്ക അങ്കിയെ ആചാരപൂർവം എതിരേറ്റ് സന്നിധാനത്തേയ്ക്ക് ആനയിക്കും.
മണ്ഡല പൂജയ്ക്കു ശേഷം 26 ന് രാത്രി 11 ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
COMMENTS