കൊച്ചി: അടുത്തടുത്ത ദിവസങ്ങളില്‍ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ കെട്ടിയിട്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയത് ഉത്തരേന്ത്യയി...
കൊച്ചി: അടുത്തടുത്ത ദിവസങ്ങളില്‍ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ കെട്ടിയിട്ട് ആക്രമിച്ച് കവര്‍ച്ച നടത്തിയത് ഉത്തരേന്ത്യയില്‍ നിന്നുള്ള കുപ്രസിദ്ധ കവര്ച്ചാഗ്യാങ്ങായ ചൗഹാന് ഗ്യാങ്ങാണെന്ന് സംശയം.
2009 - ല്‍ ഈ ഗ്യാങ്ങ് തിരുവനന്തപുരത്ത് ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. മോഷണരീതിയും സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം ഐജി പൊലീസുകാര്‍ക്ക് അയച്ച അടിയന്തിര സന്ദേശത്തിലാണ് ചൗഹാന് ഗ്യാങ്ങിന്റെ സൂചന നല്‍കിയിട്ടുള്ളത്.
ഈ ഗ്യാങ്ങിന്റെ സംഘത്തലവനായ വികാസ് ഗോഡാജി ചൗഹാനെ കണ്ടെത്താന്‍ പൊലീസ് സംഘം മഹാരാഷ്ട്രയിലെത്തി.
ഈ സംഭവത്തിലെ പ്രതികള്‍ പൂനെയില്‍ നിന്നുള്ളവരാമെന്ന് വ്യക്തമായിരുന്നു. ട്രെയിനില്‍ വന്ന് കൊള്ള നടത്തിയ ശേഷം ട്രെയിനില്‍ തന്നെ കടന്നു കളയുന്നതാണ് ഇവരുടെ രീതി. ഒരു മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ഇവരിലേക്ക് എത്തുക പ്രയാസമാണ്.
COMMENTS