ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ടിടിവി ദിനകരന്റെ ഭൂരിപക്ഷം 40,707. ഭൂരിപക്ഷത്തില്‍ ജയലളിതയെ പിന്നിലാക്കിയിരിക്കുകയാണ് ദ...
ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ടിടിവി ദിനകരന്റെ ഭൂരിപക്ഷം 40,707. ഭൂരിപക്ഷത്തില്‍ ജയലളിതയെ പിന്നിലാക്കിയിരിക്കുകയാണ് ദിനകരന്. 39,545 വോട്ടിന്റെ ഭൂരിപക്ഷമാണ് ജയലളിത നേടിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദിനകരനാണ് ലീഡ് ചെയ്തത്. എക്സിറ്റ് പോളുകളും ദിനകരന്റെ വിജയമാണ് പ്രവചിച്ചിരുന്നത്.
ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പിലെ വിജയത്തോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ മന്നാര്‍കുടി മാഫിയ വീണ്ടും പിടിമുറുക്കുകയാണ്.
ദിനകരന്റെ വിജയം സര്‍ക്കാരിനും എഐഡിഎംകെ ഔദ്യോഗിക പക്ഷത്തിനും ഭീഷണിയാണ്. മൂന്നു മാസത്തിനകം സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ദിനകരന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ദിനകരന്റെ ഭീഷണി പനീര്‍ശെല്‍വം-പളനിസ്വാമി സഖ്യത്തിന് തള്ളിക്കളയാനാവില്ല.
Keywords: RK Nagar bypoll, election result, TTV Dinakaran, Tamil Nadu
COMMENTS