ചെന്നൈ: ആര്.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന് നാമനിര്‍ദേശപത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് നടന് വിശാല്‍. ചാനല്‍ കാമറ...
ചെന്നൈ: ആര്.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പു കമ്മിഷന് നാമനിര്‍ദേശപത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് നടന് വിശാല്‍.
ചാനല്‍ കാമറകള്‍ക്കു മുന്നില്‍ ക്ഷുഭിതനാകുകയും പൊട്ടിക്കരയുകയും ചെയ്ത താരം പിന്നീട് ഇലക്ഷന് കമ്മിഷന് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. വിശാലിനെയും അനുയായികളെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നവരുടെ പേരുകള്‍ തെറ്റായി ചേര്‍ത്തതു കൊണ്ടാണ് പത്രിക തള്ളിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. എന്നാല്‍, തന്നെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്നും അതിനുള്ള തെളിവുകള്‍ ഉണ്ടെന്നുമാണ് വിശാല്‍ പ്രതികരിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ പത്രിക സമര്‍പ്പിച്ചത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്.കെ.നഗറില്‍ മുരുഡു ഗണേശാണ് ഡിഎംകെ സ്ഥാനാര്‍ത്ഥി. ഐഐഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂധനനാണ്.
വിശാലിന്റേതിനൊപ്പം ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെയും പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളിയിരുന്നു. നാമനിര്‍ദേശ പത്രികയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാലാണ് ദീപയുടെ പത്രിക തള്ളിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് വ്യക്തമാക്കി. എംജിആര്‍-അമ്മ ദീപ പേരവൈ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാണ് ദീപ തിരഞ്ഞെടുപ്പു രംഗത്തേക്കു വന്നത്.
ഡിസംബര്‍ 21 നാണ് ആര്.കെ. നഗറില്‍ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഡിസംബര്‍ 24 ന്.
Keywords: R. K. Nagar by poll, Actor, Vishal, Nomination, election commission

COMMENTS