ചെന്നൈ: ആരാധകരും രാഷ്ട്രീയ ലോകവും ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം തമിഴ് സൂപ്പര്‍താരം രജനീകാന്ത് നടത്തി. അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപ...
ചെന്നൈ: ആരാധകരും രാഷ്ട്രീയ ലോകവും ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം തമിഴ് സൂപ്പര്‍താരം രജനീകാന്ത് നടത്തി. അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
ചെന്നൈയില്‍ ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനി പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ പ്രവേശം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നാണ് രജനി പറയുന്നത്. എന്നാല്‍ തനിക്ക് അധികാരക്കൊതിയില്ലെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നു.
ജയലളിത മരിക്കുകയും കരുണാനിധി അനാരോഗ്യത്താല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന തമിഴ്നാട്ടില്‍ രാഷ്ട്രീയമായി നയിക്കാന്‍ നല്ല നേതാവില്ലാത്ത സ്ഥിതിയാണ്. ഈ ഘട്ടത്തില്‍ ഏറ്റവുമധികം ആരാധകരുള്ള രജനി രാഷ്ട്രീയത്തിലേക്കു വരുന്നത് നിര്‍ണായകമാവുന്നത്. രജനിയുമൊത്തു രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമുണ്ടെന്നു കമലഹാസനും പ്രഖ്യാപിച്ചിരുന്നു.
ഡിസംബര്‍ 31 ന് തന്റെ രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് രജനി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വലിയ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
ചെന്നൈയില്‍ ആരാധകരുമായി സംവദിക്കുന്ന രജനീകാന്ത്
Keywords: Tamil Nadu, Rajnikanth, Politics, Party
COMMENTS