ചെന്നൈ: പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. പുതുവൈപ്പ് എല്‍.പി...
ചെന്നൈ: പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്.
പുതുവൈപ്പ് എല്‍.പി.ജി ടെര്‍മിനലിനെതിരെ സമരസമിതി നല്കിയ കേസില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് വിധി പറഞ്ഞത്.
പദ്ധതിയുമായ ഐ. ഒ.സിക്ക് മുന്പോട്ട് പോകാമെന്ന് കോടതി പറഞ്ഞു.
ജീവനും സ്വത്തിനും പദ്ധതി ഭീഷണിയെന്ന സമരസമിതിയുടെ വാദം കോടതി തള്ളി.
പദ്ധതിക്ക് വേണ്ട പാരിസ്ഥിതിക അനുമതി ഐ. ഒ.സി നേടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
കോടതിയുടെ വിധി സമരസമിതിക്ക് വലിയ തിരിച്ചടിയായി.
COMMENTS