സേലം: സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ വാര്‍ത്താസമ്മേളനം നടത്താനുള്ള ഹാദിയയുടെ ശ്രമം കോളജ് അധികൃതര്‍ തടഞ്ഞു. ഹാദിയ കോളജില്‍ വന്നത് പഠ...
സേലം: സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ വാര്‍ത്താസമ്മേളനം നടത്താനുള്ള ഹാദിയയുടെ ശ്രമം കോളജ് അധികൃതര്‍ തടഞ്ഞു.
ഹാദിയ കോളജില്‍ വന്നത് പഠിക്കാനാണെന്നും വാര്‍ത്താസമ്മേളനം നടത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.
ഹാദിയ വാര്‍ത്താസമ്മേളനം നടത്താന്‍ ശ്രമിച്ചത് രാവിലെ പതിനൊന്നു മണിക്കായിരുന്നു. വാര്‍ത്താസമ്മേളനം ഒഴിവാക്കിയത് ഹാദിയയോട് പറഞ്ഞിട്ടാണെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കനത്ത സുരക്ഷയിലാണ് ഹാദിയയെ കോളജില്‍ എത്തിച്ചത്. പ്രിന്‍സിപ്പലിനാണ് ഹാദിയയുടെ സംരക്ഷണച്ചുമതലയെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാചുമതല വഹിക്കുന്നത് തമിഴ്നാട് പൊലീസാണ്.
കോളജില്‍ എത്തിയ ശേഷം ഹാദിയ ഒരു തവണ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഭര്‍ത്താവ് ഷെഫിന് ജഹാനെ കാണാനുള്ള ആഗ്രഹം വാര്‍ത്താസമ്മേളനത്തിനിടെ ഹാദിയ പ്രകടിപ്പിച്ചിരുന്നു.
Keywords: Hadiya case, Selam College, Supreme court

COMMENTS