തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലെ ദുരിതങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. രാവിലെ തിരു...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലെ ദുരിതങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി.
രാവിലെ തിരുവനന്തപുരത്തെത്തിയ മോഡി, ലക്ഷദ്വീപിലേക്കു പോയി. അവിടെനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോവുകയായിരുന്നു.
കന്യാകുമാരിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം റോഡുമാര്‍ഗം പൂന്തുറയിലേക്കു പോയി. അവിടെ, സെന്റ് തോമസ് സ്കൂളില്‍ 4.40 മുതല്‍ അഞ്ചുവരെ ഓഖി ദുരിതബാധിതരെ കണ്ടശേഷം തിരുവനന്തപുരത്തേക്കു തിരിച്ചു.
ദുരിതമേഖലകളിലെല്ലാം പ്രധാനമന്ത്രിക്കു മുന്നില്‍ പരാതിപ്രളയമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതിയാണ് എവിടെയും.
പൂന്തുറയില്‍ നിന്ന് 5.30ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, സംസ്ഥാന ചീഫ് സെക്രട്ടറി കെഎം എബ്രഹാം തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
വൈകുന്നേരം 6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 6.40നു വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു തിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഓഖി ദുരിതാശ്വാസത്തിന് 4047 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പ്രധാനമന്ത്രിക്കു നിവേദനം നല്കി.
COMMENTS