തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സാദ്ധ്യമാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തെന്നും ഇക്കാര്യത്തില്‍ വൈകാരികത മാറ്റിവച...
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ സാദ്ധ്യമാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തെന്നും ഇക്കാര്യത്തില്‍ വൈകാരികത മാറ്റിവച്ച് പ്രശ്നപരിഹാരത്തിനാണ് ഇനി ശ്രമിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി.
ദുരന്തമുണ്ടാവുമ്പോള്‍ കണ്ണീരുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, കണ്ണീരുകൊണ്ട് മുന്നിലെ വഴി കാണാത്ത സ്ഥിതിയുണ്ടാവരുത്.
ദുരന്തത്തെ തുടര്‍ന്നു വന്ന വൈകാരികതയില്‍ കുടുങ്ങിക്കിടന്നാല്‍ പോരാ. വൈകാരികതയുടെ വേലിയേറ്റമുണ്ടാക്കിയതുകൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല.
വൈകാരികത മാറ്റിവച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. ദുരന്തമുഖത്ത് വലിയ ഇടയന്റെ മനസോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും പിണറായി പറഞ്ഞു.
ചിലര്‍ ദുരന്തങ്ങളെ മനുഷ്യത്വരഹിതമായി വഴിതിരിച്ചുവിടുന്നു. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങളുടെ ഇടയില്‍ കുറേ ജീവന് നഷ്ടപ്പെട്ടതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: Okhi Cyclone, Pinarayi Vijayan
COMMENTS