ന്യൂഡല്‍ഹി : പാകിസ്ഥാന് പിടികൂടി തടങ്കലിലാക്കിയ ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് യാദവിനെ ക്രിസ്മസ് ദിനത്തില്‍ ജയിലില്‍ കാണുന്നതിന് ഭാര്യയ്ക...
ന്യൂഡല്‍ഹി : പാകിസ്ഥാന് പിടികൂടി തടങ്കലിലാക്കിയ ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് യാദവിനെ ക്രിസ്മസ് ദിനത്തില്‍ ജയിലില്‍ കാണുന്നതിന് ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്ഥാന് അനുമതി ന്ലകി. ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഒരു അംഗത്തിനും ഇവരെ അനുഗമിക്കാം.
പാകിസ്ഥാന് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനെ ഇക്കാര്യം പാക് വിദേശമന്ത്രാലയം അറിയിച്ചു.
ജൂലായ് മുതല്‍ കുടുംബാംഗങ്ങളെ കാണാന്‍ യാദവ് ആവശ്യപ്പെടുന്നുണ്ട്. അതിനായി ഇന്ത്യന്‍ സര്‍ക്കാരും തീവ്രശ്രമത്തിലായിരുന്നു. ഭാര്യയ്ക്കു മാത്രം വീസ അനുവദിച്ച പാകിസ്ഥാന് പിന്നീട് ഇന്ത്യയുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് അമ്മയ്ക്കും വീസ അനുവദിക്കുകായിരുന്നു.
നാവികസേനാ ഉദ്യോഗസ്ഥനായിരുന്ന യാദവ്, വിരമിച്ച ശേഷം ഇറാനില്‍ ജോലി നോക്കുകയാരുന്നു. ഇറാന്-പാകിസ്ഥാന് അതിര്‍ത്തിക്കടുത്തുനിന്നാണ് അദ്ദേഹത്തെ പിടികൂടിക്കൊണ്ടുപോയത്. ഇന്ത്യന്‍ ചാരനെന്നു പറഞ്ഞു വധശിക്ഷ വിധിച്ചെങ്കിലും ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ച് വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു. രാജ്യാന്തര കോടതിയുടെ സ്റ്റേ അംഗീകരിക്കില്ലെന്ന് പാകിസ്ഥാന് ഇടയ്ക്കു ഭീഷണി മുഴക്കിയിരുന്നുവെങ്കിലും അന്താരാഷ്ട്ര സമൂഹം യാദവിനു വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്.
COMMENTS