Search

അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്, മേജര്‍ ഉള്‍പ്പെടെ നാലു ജവാന്മാര്‍ക്ക് വീരമൃത്യു, ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു



ജമ്മു: ഇന്ത്യയുമായി സമാധാന ചര്‍ച്ച വേണമെന്ന് സ്വന്തം നാട്ടിലെ രാഷ്ട്രീയ നേതാക്കളോട് പാകിസ്ഥാനി സൈനിക മേധാവി ഉദ്‌ബോധിപ്പിച്ചതിനു പിന്നാലെ, പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തിയ അപ്രതീക്ഷിത വെടിവയ്പ്പില്‍ ഒരു മേജറും ലാന്‍സ് നായിക്കും ഉള്‍പ്പെടെ നാലു സൈനികര്‍ കൊല്ലപ്പെട്ടു.

ധീരജവാന്മാരുടെ വീരമൃത്യു വെറുതേയാവില്ലെന്നു പത്രക്കുറിപ്പിറക്കിയ സേന നടത്തിയ അതിശക്തമായ പ്രത്യാക്രമണത്തില്‍ പാക് പക്ഷത്ത് വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ജമ്മുവിലെ രജൗരി ജില്ലയിലെ കരി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ പോസ്റ്റിലേക്ക് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

മേജര്‍ മൊഹാര്‍കര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മൈം സിംഗ്, ശിപായി പര്‍ഗത് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമത്തെ സൈനികന്റെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ മറ്റൊരു സൈനികന്‍ ചികിത്സയിലാണ്. മഹാരാഷ്ട്രക്കാരനാണ് 32 വയസ്സുള്ള മേജര്‍ അംബാദാസ്. ലാന്‍സ് നായിക് ഗുര്‍മെം സിംഗ് (34), പഞ്ചാബിലെ അമൃത്സര്‍ നിവാസിയാണ്. ഹരിയാനയിലെ കര്‍ണാല്‍ നിവാസിയാണ് ശിപായി ഭഗത് സിങ് (30).

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 724 തവണയാണ് ഇക്കൊല്ലം പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘനം നടത്തിയത്.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്, മേജര്‍ ഉള്‍പ്പെടെ നാലു ജവാന്മാര്‍ക്ക് വീരമൃത്യു, ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു