ഇരിട്ടി: കേരള അതിര്‍ത്തിയില്‍ കൂട്ടുപുഴയില്‍ ഒരു കോടി രൂപയുടെ കുഴല്‍പണവും മറ്റൊരു സംഭവത്തില്‍ 10 ലക്ഷത്തിന്റെ കഞ്ചാവും എക്സൈസ് സംഘം പ...
ഇരിട്ടി: കേരള അതിര്‍ത്തിയില്‍ കൂട്ടുപുഴയില്‍ ഒരു കോടി രൂപയുടെ കുഴല്‍പണവും മറ്റൊരു സംഭവത്തില്‍ 10 ലക്ഷത്തിന്റെ കഞ്ചാവും എക്സൈസ് സംഘം പിടികൂടി.
രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടകയില്‍ നിന്ന് തലശ്ശേരിയിലേക്ക് കാറില്‍ കൊണ്ടുവന്ന ഒരു കോടി അഞ്ചു ലക്ഷത്തിന്റെ കുഴല്‍പ്പണം രാവിലെ ആറുമണിക്കാണ് പിടിച്ചത്.
ഡ്രൈവര്‍ സീറ്റിനടിയില്‍ റക്സിന് കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 2000, 500 രൂപയുടെ കെട്ടുകളായിരുന്നു ഉണ്ടായിരുന്നത്. കാറോടിച്ചിരുന്ന പാനൂര്‍ പെരിങ്ങത്തൂര്‍ കല്ലിങ്കല്‍ ഹൗസില്‍ കെ മഹമൂദി(48) നെ കസ്റ്റഡിയിലെടുത്തു.
കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രാവിലെ ആറു മണിയോടെ 10 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചത്. മലപ്പുറം പരപ്പനങ്ങാടിയിലെ പഞ്ചാരന്റെ പുരയ്ക്കല്‍ മുബഷീറി(23)നെ കസ്റ്റഡിയിലെടുത്തു.
COMMENTS