തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്ത...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
മാനദണ്ഡങ്ങള്‍ നോക്കാതെ ആശ്രിതര്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി കൊടുക്കും. ഇതിനു പുറമേ, ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്കു ഒരാഴ്ച 2000 രൂപവീതം തത്കാലത്തേക്കു കൊടുക്കും.
സുനാമി ദുരന്തത്തിനു സമാനമായാ കേന്ദ്ര പാക്കേജ് ആവശ്യപ്പെടും. മുഖ്യമന്ത്രി ഈ ആവശ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സഹായം അപര്യാപ്തമാണെന്നു കാട്ടി ലത്തീന്‍ സഭ ശക്തമായ സമരത്തിനു തയ്യാറെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.
COMMENTS