തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായുള്ള 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ച് നല്കാന് തീരുമാനമായെന്ന് മുഖ്യ...
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായുള്ള 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ച് നല്കാന് തീരുമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനായി നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
മരിച്ചവരുടെ കുടുംബത്തിനായുള്ള ധനസഹായം വേഗത്തില്‍ നല്‍കും.
ക്ഷേമനിധിയില്‍ അംഗത്വമില്ലാത്തവര്‍ക്കും ധനസഹായം നല്‍കും.
വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വച്ച് നല്‍കും.
ബദല്‍ ജീവിതോപാധിയായി അഞ്ച് ലക്ഷം രൂപ വരെ നല്‍കും.
മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചു.
COMMENTS