തിരുവനന്തപുരം: ഓഖി ദുരിതാശ്വാസമായി അടിയന്തിരമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം അറിയിച്ചു. 422 കോടി രൂപയാണ് കേരളം...
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസമായി അടിയന്തിരമായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം അറിയിച്ചു.
422 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. തുക ഇന്നു തന്നെ കൈമാറുമെന്ന് കേന്ദ്ര സംഘത്തിന്റെ തലവന്‍ വിപിന്‍ മാലിക് പറഞ്ഞു. ഇന്നലെയാണ് കേന്ദ്രസംഘം ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായെത്തിയത്.
ഓഖി ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും മത്സ്യത്തൊഴിലാളികളുമായി സംസാരിച്ച് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും കേന്ദ്ര സംഘം പറഞ്ഞു.
ഇന്നലെ തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം ഇന്ന് എറണാകുളത്താണ് സന്ദര്‍ശിക്കുന്നത്.
ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് സംഘം പറഞ്ഞു.
COMMENTS