36 മണിക്കൂറിനകം ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കേരള ദുരിത നി വാരണ അതോറിറ്റി അറിയിച്ചു. ലക്ഷദ്വീപിലും മ...
36 മണിക്കൂറിനകം ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കേരള ദുരിത നി വാരണ അതോറിറ്റി അറിയിച്ചു. ലക്ഷദ്വീപിലും മിനിക്കോയ് ദ്വീപുകളിലും തീരപ്രദേശങ്ങളില്‍ നിന്ന് ജനത്തെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കല്‍പ്പേനിയില്‍ ആറു മീറ്റര്‍ വരെ തിര ഉയര്‍ന്നു. ഇവിടെ എയര്‍ സ്ട്രിപ്പിലും വെള്ളം കയറിയി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനൊപ്പം നിറുത്താതെ പെയ്യുന്ന മഴയില്‍ കേരളത്തിലും തമിഴ്നാട്ടിലുമായി എട്ടു പേര് മരിച്ചു. കേരള തീരത്തുനിന്ന് ലക്ഷദ്വീപ് തീരത്തേയ്ക്കു തിരിഞ്ഞ ഓഖി കൂടുതല്‍ കരുത്താര്‍ജിച്ച് കൂടുതല്‍ അപകടകാരിയായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഓഖി കേരളതീരം വിട്ടെങ്കിലും അടുത്ത 48 മണിക്കൂറില്‍ 80 മുതല്‍ 100 വരെ കിലോ മീറ്റര്‍ വേഗത്തില്‍ കേരള തീരത്ത് കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം തീരങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.
ലക്ഷദ്വീപിലും മിനിക്കോയ് ദ്വീപുകളിലും തീരപ്രദേശങ്ങളില്‍ നിന്ന് ജനത്തെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കല്‍പ്പേനിയില്‍ ആറു മീറ്റര്‍ വരെ തിര ഉയര്‍ന്നു. ഇവിടെ എയര്‍ സ്ട്രിപ്പിലും വെള്ളം കയറിയിരിക്കുകയാണ്.
മിനിക്കോയ് ദ്വീപുകള്‍ക്കും അമിനി ദ്വീപിനുമിടയില്‍ കടലിലാണ് ഇപ്പോള്‍ ഓഖിയുടെ സഞ്ചാരപഥം. അതുകൊണ്ടുതന്നെ ഈ മേഖലിയില്‍ നിതാന്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലക്ഷദ്വീപിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
* 36 മണിക്കൂറിനകം ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കേരള ദുരിത നി വാരണ അതോറിറ്റി അറിയിച്ചു.
* ശംഖുമുഖം തീരക്കടലില്‍ അജ്ഞാതനായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. കടലില്‍ നിന്നു ഹെലിക്കോപ്റ്ററില്‍ എത്തിച്ച ഇദ്ദേഹത്തിന് ഏകദേശം അറുപതു വയസ്സുവരും.
* പൂന്തുറ ഉള്‍ക്കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിള്‍ (40), റെയ്മണ്ട് (60), ജോണ്സണ് (29) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
* വിഴിഞ്ഞത്ത് ഒരു മാസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്ന് തുറമുഖ നിര്‍മാണ കമ്പനി അറിയിച്ചു.
* കടലില്‍ ഉയര്‍ന്ന തിരയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ഇത്തരത്തില്‍ തിര ഉയരുന്നതിനെ സുനാമിയെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു പരിഭ്രാന്തി പടര്‍ത്തുന്നുണ്ടെന്നും ഇതു വിശ്വസിക്കേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
* ഉള്‍ക്കടലില്‍ കുടുങ്ങിയ 60 മത്സ്യത്തൊഴിലാളികളെ ജപ്പാന് ചരക്കുകപ്പല്‍ രക്ഷിച്ച് വിഴിഞ്ഞം തീരത്തേയ്ക്കു കൊണ്ടുവന്നുകൊണ്ടിരിക്കുന്നു.
Keywords: Okhi, Cyclone, Kerala, Heavy Rain
COMMENTS